)
തൃശൂർ: നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ പത്തര മണിയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. തമിഴ്നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് ഷൈൻ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടത്.
പിതാവ് ചാക്കോയുടെ മൃതദേഹം തൃശ്ശൂരിലെ ജൂബിലി മിഷന് ആശുപത്രിയില്‍ നിന്നും ഇന്നലെ വൈകുന്നേരം മുണ്ടൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഷൈനിന്റെ സഹോദരിമാര്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള ഷൈനിനേയും മാതാവിനേയും ഇന്ന് രാവിലെ വീട്ടിലെത്തിക്കും എന്നാണ് റിപ്പോർട്ട്. ഇരുവരുടെയും ശസ്ത്രക്രിയ ഇന്നോ നാളെയോ നടക്കുമെന്നും സൂചനയുണ്ട്. ആരോഗ്യ നില രണ്ടുപേരുടെയും തൃപ്തികരമാണ് എന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഷൈനിന് ഇടതുതോളിനും അമ്മയ്ക്ക് ഇടുപ്പെല്ലിനുമാണ് പരിക്കേറ്റിരിക്കുന്നത്.
ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാവിലെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തിൽ ഷൈന്‍ ടോം ചാക്കോ, പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരന് ജോ ജോണ്‍, ഡ്രൈവര്‍ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ട്രാക്ക് മാറിയെത്തിയ ലോറിയിൽ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.