നടി അക്രമിക്കപ്പെട്ട സംഭവം: രചനയും ഹണിറോസും ഹൈക്കോടതിയില്‍

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആക്രമിക്കപ്പട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് കോടതിയുടെ വിധി പറയുന്നത്.

Last Updated : Aug 3, 2018, 01:43 PM IST
നടി അക്രമിക്കപ്പെട്ട സംഭവം: രചനയും ഹണിറോസും ഹൈക്കോടതിയില്‍

കൊച്ചി: അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണന്‍ കുട്ടിയും ഹണിറോസും ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഹൈക്കോടതിയില്‍.

നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്നും തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. 

ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷമെങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നും ഇവര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആക്രമിക്കപ്പട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് കോടതിയുടെ വിധി പറയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് നടിമാര്‍ കൂടി ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി കക്ഷി ചേര്‍ന്നിരിക്കുന്നത്.

കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ വിവാദ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. 

നടിയെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഹണി റോസും രചനാ നാരായണന്‍ കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നത്. അമ്മ എന്ന താര സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്ന് അന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ആദ്യമായാണ് സംഭവത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നത്.

More Stories

Trending News