നടിയെ ആക്രമിച്ച കേസ്: ദിലീപിന് സ​മ​ൻ​സ്

  

Updated: Dec 7, 2017, 08:38 AM IST
നടിയെ ആക്രമിച്ച കേസ്:  ദിലീപിന് സ​മ​ൻ​സ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു. കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ച​ത്. ഈ ​മാ​സം 19ന് ​കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കാ​നാ​ണു സ​മ​ൻ​സി​ൽ നി​ർ​ദേ​ശം. ദി​ലീ​പി​നെ കൂ​ടാ​തെ, കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ഷ്ണു, മേ​സ്തി​രി സു​നി​ൽ എ​ന്നി​വ​ർ​ക്കും കോ​ട​തി സ​മ​ൻ​സ് കൈ​മാ​റി. 

കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ എ​ട്ടാം​പ്ര​തി​യാ​ക്കി അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്രം അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം സ്വീ​ക​രി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ് കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ച​ത്.  ദി​ലീ​പ് ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടു​പേ​രെ പ്ര​തി​ക​ളാ​ക്കി ക​ഴി​ഞ്ഞ മാ​സം 22നു ​സ​മ​ർ​പ്പി​ച്ച 1542 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ മു​ൻ ഭാ​ര്യ മ​ഞ്ജു​വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ 355 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​മ്പതോ​ളം​പേ​ർ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. മൊ​ബൈ​ൽ ഫോ​ണ്‍ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 400 രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ർ​പ്പി​ച്ചി​രു​ന്നു.  പ​രി​ശോ​ധ​ന​യ്ക്കി​ടെ കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി സാ​ങ്കേ​തി​ക സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. സം​ശ​യ​ങ്ങ​ൾ തീ​ർ​ത്ത കു​റ്റ​പ​ത്ര​മാ​ണു കോ​ട​തി സ്വീ​ക​രി​ച്ച​ത്. ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് പ്ര​തി​ക​ൾ​ക്കു ന​ൽ​കും.  പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ട്ട ബ​ലാ​ത്സം​ഗം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണു ന​ട​ക്കു​ക. ഒ​ന്നാം പ്ര​തി​യാ​യ പള്‍സര്‍ സു​നി​യുടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17നാ​ണു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച് അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൽ പ​ക​ർ​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​പ്രി​ൽ 18ന് ​ആ​ദ്യ​കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.