Actress Attack Case: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

2019ൽ ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി വന്നിരിക്കുന്നത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.  

Written by - Zee Malayalam News Desk | Last Updated : Apr 7, 2025, 12:54 PM IST
  • കേസിൽ വിചാരണ അവസാനഘട്ടത്തിലാണെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബഞ്ച് ഹർജി തള്ളിയത്.
  • നാലു വർഷം മുൻപാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
Actress Attack Case: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കേസിൽ വിചാരണ അവസാനഘട്ടത്തിലാണെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബഞ്ച് ഹർജി തള്ളിയത്. നാലു വർഷം മുൻപാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 

Add Zee News as a Preferred Source

നേരത്തെ ഇതേ ആവശ്യവുമായി ദിലീപ് സിംഗിള്‍ ബെഞ്ചിനെയും സമീപിച്ചിരുന്നു. സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതോടെയാണ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്. അതേസമയം സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. 2019ൽ സമർപ്പിച്ച ഹർജിയിൽ സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപ് ചൂണ്ടിക്കാട്ടിയത്.

Also Read: Crime News: ക്ഷേത്രത്തിലെ മോഷണം തടയാൻ ശ്രമിച്ച കാവൽക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

അതേസമയം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് കേസിലെ എട്ടാം പ്രതിയായ ദിലീപ് ആണെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒന്നര കോടി രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. നടിയുടെ പീഡന ദൃശ്യങ്ങള്‍ സ്വാഭാവികമായി പകര്‍ത്തുക എന്നതായിരുന്നു കേസിലെ എട്ടാം പ്രതി നല്‍കിയ ക്വട്ടേഷന്‍. നടിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായും നിരസിച്ചാല്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പള്‍സര്‍ സുനി പറയുന്നുണ്ട്. തന്നെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് അതിജീവിത വാഗ്ദാനം ചെയ്തതായും പള്‍സര്‍ സുനി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News