Actress attack case: നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ മൊഴിയിൽ കോടതിക്ക് സംശയം

നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 

Written by - Arathi N Aji | Last Updated : Dec 14, 2025, 11:40 AM IST
  • കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി, തനിക്ക് ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് മൊഴി നൽകിയിരുന്നു.
  • സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തൽ തെളിവായി കണക്കാക്കാൻ സാധിക്കില്ല.
Actress attack case: നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ മൊഴിയിൽ കോടതിക്ക് സംശയം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തൽ തെളിവായി കണക്കാക്കാൻ സാധിക്കില്ലെന്നും, മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും കോടതി വിലയിരുത്തൽ. പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്, നടൻ ദിലീപും പൾസർ സുനിയുമായി നടന്ന ഇടപാട് വളരേ രഹസ്യമായിരുന്നു എന്നാണ്. എന്നാൽ ബാലചന്ദ്ര കുമാറിർ നൽകിയ മൊഴിയിൽ 16-4-2017 ൽ ദിലീപിൻ്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടെന്നും, ദിലീപിൻ്റെ അനിയനോടൊപ്പം കാറിൽ സഞ്ചരിച്ചെന്നുമാണ്. അതിനാൽ  പ്രോസിക്യൂഷൻ വാധവും സംവിധായകൻ്റെ മൊഴിയും തമ്മിൽ യോജിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷണം.  

Add Zee News as a Preferred Source

അതേ സമയം, ക്വട്ടേഷൻ നൽകിയ സ്ത്രീ ആരെന്ന് അന്വേഷിക്കാത്തത്, അന്വേഷണ സംഘത്തിൻ്റെ വീഴ്ചയാണെന്നും കോടതി പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി, അതിജീവിതയോട് തനിക്ക് ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് പറഞ്ഞിരുന്നു.  എന്നാൽ ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News