Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവും, 50, 000 രൂപ പിഴയും വിധിച്ച് കോടതി

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർത്തെ കഠിന തടവും, 50, 000 രൂപ പിഴയും വിധിച്ച് കോടതി.  

Written by - Arathi N Aji | Last Updated : Dec 12, 2025, 04:50 PM IST
  • ആറ് പ്രതികൾക്കും ഒരേ ശിക്ഷയാണ് കോടതി വിധിച്ചത്.
  • പ്രതികളുടെ പ്രായം പരിഗണിച്ചാണ് കോടതി ശിക്ഷ നൽകിയത്.
Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്;  ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവും, 50, 000 രൂപ പിഴയും വിധിച്ച് കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർത്തെ കഠിന തടവും, 50, 000 രൂപ പിഴയും വിധിച്ച് കോടതി. ആറ് പ്രതികൾക്കും ഒരേ ശിക്ഷയാണ് കോടതി വിധിച്ചത്. അതിജീവിത കടന്ന് പോയത് വലിയ ട്രോമയിലൂടെയാണെന്ന് കോടതി പറഞ്ഞു, എങ്കിലും പ്രതികളുടെ പ്രായം പരിഗണിച്ചാണ് കോടതി ശിക്ഷ നൽകിയത്. അതിജീവിതയ്ക്ക് 5 ലക്ഷം രൂപ പിഴ നൽകണമെന്നും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. എടി നിയമപ്രകാരം പൾസർ സുനിക്ക് 5 വർഷവം തടവും നൽകി.  എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവന നടത്തിയത്.

Add Zee News as a Preferred Source

പ്രതികളോട് കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ അമ്മയ്ക്ക് താൻ മാത്രമാണ് ആശ്രയമെന്നുമാണ് പൾസർ സുനി കോടിതിയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഏക ആശ്രയമാണെന്നും,  തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു കേസിലെ രണ്ടാം പ്രതി മാർട്ടിൻ. കുടുംബത്തിൻ്റെ ഏക ആശ്രയം താനായതിൽ വിധിയിൽ അയവ് കാണിക്കണമെന്ന് മുന്നാം പ്രതി മണികണ്ഠൻ പറഞ്ഞു. വിധിയിൽ അയവ് നൽകണമെന്നും, കണ്ണൂർ ജയിലിലേക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞും തനിക്കുണ്ടെന്നും വടിവാൾ സലീം പറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ട് ആറാം പ്രതി പ്രദീപും താൻ തെറ്റ് ചെയതിട്ടില്ലെന്ന് പറഞ്ഞു. 

കേസിൽ പൾസർ സുനിയടക്കം 6 പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ  കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.   ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള കുറ്റങ്ങൾ പ്രോസിക്യൂഷൻ ദിലീപിനെതിരെ ആരോപിച്ചിരുന്നെങ്കിലും, ദീലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News