നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല

സുപ്രീംകോടതിയില്‍ ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് കൊണ്ടുതന്നെ വിധിയ്ക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.   

Last Updated : May 22, 2019, 12:52 PM IST
നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. ഹര്‍ജി ജൂലൈ 3 ന് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. 

സുപ്രീംകോടതിയില്‍ ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് കൊണ്ടുതന്നെ വിധിയ്ക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. 

സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ കേസില്‍ പ്രതിയല്ലെങ്കിലും ദിലീപ് ഒരു സെലിബ്രിറ്റിയായതിനാല്‍ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നും കോടതി ചോദിച്ചു. 

ഇതേ ആവശ്യമുന്നയിച്ച് നേരത്തെ ദിലീപ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച്‌ തള്ളിയിരുന്നു. ഇതിനെതിരായി നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച്‌ പരിഗണിക്കുന്നത്.

Trending News