കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട ദിലീപ് കേസിലെ എട്ടാം പ്രതിയായിരുന്നു.
കേസിലെ വിധി വരുന്നതിന് ഒരാഴ്ച മുൻപ് അഭിഭാഷക അസോസിയേഷന് ഊമക്കത്ത് ലഭിച്ചുവെന്നും കത്തിലെ വിവരങ്ങൾ വിധിയുമായി സാമ്യമുള്ളതാണെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യശ്വന്ത് ഷേണായി കത്ത് നല്‍കി. ഊമക്കത്തിന്റെ പകർപ്പ് ഉൾപ്പെടെയാണ് യശ്വന്ത് ഷേണായി കത്ത് നൽകിയത്.
ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പേരെ കുറ്റക്കാരായി വിധി പ്രസ്താവിച്ചതിന്റെ ഉള്ളടക്കം വിധി പ്രസ്താവത്തിന് മുൻപ് ഊമക്കത്തായി അസോസിയേഷന് ലഭിച്ചെന്നാണ് പരാതി. കേസിലെ ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനിൽ കുമാർ എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.
വിധി ചോർന്നോയെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ അന്വേഷണം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തണമെന്നാണ് അഭിഭാഷക അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









