)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തുനടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം മന്ത്രി വി ശിവന്‍കുട്ടിയുള്‍പ്പെടെ പങ്കുവെച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.
മതനേതാക്കള്‍, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാല്‍ അദ്ദേഹം പങ്കെടുത്തില്ല. ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും. 22-നാണ് ലോക്ഭവനിലെ വിരുന്ന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.