നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ വിസ്താരം ഈ ആഴ്ച്ച

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും. സിബിഐ കോടതിയില്‍ ബുധനാഴ്ചയാണ് വിസ്താരം പുനഃരാരംഭിക്കുക. അന്ന് നടിയെ ആക്രമിച്ച സംഭവം പൊലീസിനെ അറിയിച്ച പി ടി തോമസ് എംഎല്‍എയെയാകും വിസ്തരിക്കുക.

Last Updated : Feb 11, 2020, 04:52 AM IST
  • നടി ആക്രമിക്കപ്പെട്ട സമയത്ത് സംഭവം ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുന്നത്.
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ വിസ്താരം ഈ ആഴ്ച്ച

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും. സിബിഐ കോടതിയില്‍ ബുധനാഴ്ചയാണ് വിസ്താരം പുനഃരാരംഭിക്കുക. അന്ന് നടിയെ ആക്രമിച്ച സംഭവം പൊലീസിനെ അറിയിച്ച പി ടി തോമസ് എംഎല്‍എയെയാകും വിസ്തരിക്കുക.

നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച്‌ ചണ്ഡീഗഡിലെ ഫൊറന്‍സിക് ലാബില്‍ നിന്നുള്ള ഫൊറന്‍സിക് പരിശോധനഫലം പ്രതിയായ നടന്‍ ദിലീപിന് ലഭിച്ചിട്ടുണ്ട്. ഇരയും കേസിലെ ഒന്നാം സാക്ഷിയുമായ നടിയെ ഇതിന്റെ അടിസ്ഥാനത്തിലാകും ക്രോസ് വിസ്താരം നടത്തുക.

മഞ്ജുവാര്യരുടെ വിസ്താരത്തിന് ശേഷം നടിയുടെ ക്രോസ് വിസ്താരം നടത്തിയാല്‍ മതിയെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ ആലോചന.
നടി ആക്രമിക്കപ്പെട്ട സമയത്ത് സംഭവം ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുന്നത്.

മഞ്ജുവിനെ പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയാക്കിയതും ഇക്കാരണത്താലാണ്.ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164 പ്രകാരം പൊലീസ് നേരത്തെ മഞ്ജുവിന്റെ രഹസ്യമൊഴി എടുത്തിരുന്നു. ഈ മൊഴി ദിലീപിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്.കോടതിയിലും ഈ മൊഴി ആവര്‍ത്തിക്കുമെന്നാണ് വിവരങ്ങള്‍.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെ കോടതി വെള്ളിയാഴ്ച വിസ്തരിച്ചു. നടനും സംവിധായകനുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെയും വെള്ളിയാഴ്ച്ച വിസ്തരിച്ചിരുന്നു.

Trending News