)
തിരുവനന്തപുരം: യുവ നേതാവിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് റിനി പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. യുവ നേതാവിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായത്.
പൊള്ളേണ്ടവർക്ക് പൊള്ളി എന്നതിന്റെ തെളിവാണ് തനിക്കു നേരെയുള്ള സൈബർ ആക്രമണമെന്നും അതൊരു ബഹുമതിയായി കാണുന്നുവെന്നും റിനി പറഞ്ഞു. സൈബർ ആക്രമണങ്ങളെ ഭയന്നാണ് ഇരകൾ മൊഴി കൊടുക്കാൻ ഭയക്കുന്നതെന്നും എല്ലാവര്ക്കും വേണ്ടിയാണ് പരാതി നൽകിയതെന്നും റിനി വ്യക്തമാക്കി. രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സൈബര്‍ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ക്കെതിരായ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടിക്കായി ശ്രമിക്കണമെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും പരാതി നൽകിയത്. സൈബര്‍ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളടക്കം സഹിതമാണ് പരാതി നൽകിയതെന്നും റിനി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.