തിരുവനന്തപുരം: ദീപാവലി സ്പെഷ്യലായി കേരളത്തിലെ 14 ട്രെയിൻ സർവീസുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചു. ദീപാവലി, വാരാന്ത്യ അവധികൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് വിവിധ ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചത്. ഉത്സവ സീസണിൽ വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് കൂടി സീറ്റ് ഉറപ്പിക്കാൻ വേണ്ടിയാണ് ട്രെയിനുകളിൽ അധിക കോച്ചുകൾ നൽകിയത്. ഉത്സവ സീസണുകളിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതിന് പകരമായാണ് അധിക കോച്ചുകൾ അനുവദിച്ചത്. തിരുവനന്തപുരത്തു നിന്ന് വടക്കൻ കേരളത്തിലേക്കുള്ള ഒരു ട്രെയിനിനു മാത്രമാണ് അധിക കോച്ചു ലഭിച്ചത്. മാവേലി എക്‌സ്‌പ്രസ്, അമൃത എക്‌സ്‌പ്രസ്, കോഴിക്കോട് ജനശതാബ്ദി, അമൃത എക്‌സ്‌പ്രസ് തുടങ്ങിയവയ്ക്കാണ് അധിക കോച്ചുകൾ ലഭിച്ചത്. ട്രെയിനുകളുടെ പേരും, ഏതൊക്കെ ദിവസങ്ങളിലാണ് അധിക കോച്ചുകളെന്നും വിശദമായി നോക്കാം:
12665 കന്യാകുമാരി - ഹൗറ എക്സ്പ്രസ് - ഒക്ടോബർ 18 - സ്ലീപ്പർ കോച്ച്
12666 ഹൗറ - കന്യാകുമാരി എക്സ്പ്രസ് - ഒക്ടോബർ 20 - സ്ലീപ്പർ കോച്ച്
12695 ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് - ഒക്ടോബർ 18, 20 - സ്ലീപ്പർ കോച്ച്
12696 ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്- ഒക്ടോബർ 17, 19, 21 - സ്ലീപ്പർ കോച്ച്
16187 കാരയ്‌ക്കൽ - എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് - ഒക്ടോബർ 17, 20 - സ്ലീപ്പർ കോച്ച്
16188 എറണാകുളം ജങ്‌ഷൻ - കാരയ്‌ക്കൽ എക്‌സ്‌പ്രസ് - ഒക്ടോബർ 18, 21 - സ്ലീപ്പർ കോച്ച്
16344 തിരുവനന്തപുരം സെൻട്രൽ - രാമേശ്വരം അമൃത എക്‌സ്‌പ്രസ് - ഒക്ടോബർ 21 - സ്ലീപ്പർ കോച്ച്
16343 രാമേശ്വരം - തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ് - ഒക്ടോബർ 17, 22 - സ്ലീപ്പർ കോച്ച്
16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ് - ഒക്ടോബർ 18, 20 - സ്ലീപ്പർ കോച്ച്
16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ് - ഒക്ടോബർ 17, 19, 21 - സ്ലീപ്പർ കോച്ച്
22639 ചെന്നൈ സെൻട്രൽ - ആലപ്പുഴ എക്‌സ്‌പ്രസ് - ഒക്ടോബർ 16, 21 - സ്ലീപ്പർ കോച്ച്
22640 ആലപ്പുഴ - ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ് - ഒക്ടോബർ 17, 22 - സ്ലീപ്പർ കോച്ച്
12075 തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് - ഒക്ടോബർ 17 - സെക്കൻഡ് സിറ്റിങ് കോച്ച്
12076 കോഴിക്കോട് - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ് - ഒക്ടോബർ 17 - സെക്കൻഡ് സിറ്റിങ് കോച്ച്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









