)
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന്റെ സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയിൽ എഡിജിപിക്കെതിരെ നടപടി വേണമെന്ന് ഡിജിപി. വിഷയത്തിൽ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. ഇത് സംബന്ധിച്ച് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് നിലവിൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. വിഷയത്തിൽ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നുമാണ് ഡിജിപി ശുപാര്‍ശ ചെയ്യുന്നത്.
വിവിഐപിയുടെ ചട്ടവിരുദ്ധ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ചട്ടം ലംഘിച്ച് യാത്ര ചെയ്ത എഡിജിപിക്ക് എതിരെ നടപടിയെടുക്കാതെ ട്രാക്ടർ ഡ്രൈവറിനെതിരെയാണ് പമ്പ പൊലീസ് നടപടിയെടുത്തത്. ഹൈക്കോടതി നിർദേശം മറികടന്നാണ് ചരക്കുനീക്കത്തിന് മാത്രം ഉപയോഗിക്കുന്ന ട്രാക്ടറിൽ 12-ാം തീയതി ആളുകളെയും കയറ്റി സന്നിധാനത്തേക്ക് പോയത്. 13ാം തിയതി അതേ ട്രാക്ടറിൽ തിരികെ പമ്പയിൽ കൊണ്ടുവരികയും ചെയ്തു.
എന്നാൽ അപകടം ഉണ്ടാക്കുംവിധമുള്ള യാത്രയുടെ എല്ലാ ഉത്തരവാദിത്വവും ട്രാക്ടർ ഡ്രൈവർക്കാണെന്നാണ് പൊലീസ് പറയുന്നത്. നിയമലംഘനത്തിന് പ്രേരിപ്പിച്ച എഡിജിപിയെകുറിച്ച് എഫ്ഐആറിൽ പരാമർശമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.