ADGP Manoj Abraham: സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു: എഡിജിപി മനോജ് എബ്രഹാം

ADGP Manoj Kumar On Film Field Drug Issue: സിനിമ പെട്ടെന്ന് പൂർത്തിയാക്കാനായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി എഡിജിപി

Written by - Zee Malayalam News Desk | Last Updated : Apr 20, 2025, 10:56 AM IST
  • സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി എഡിജിപി മനോജ് എബ്രഹാം
  • സിനിമയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു
  • സിനിമ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എഡിജിപി
ADGP Manoj Abraham: സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു: എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം: സിസിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി എഡിജിപി മനോജ് എബ്രഹാം. സിനിമയിൽ കൂടുതൽ സമയം ജോലി ചെയ്യാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും ഇതിലൂടെ സിനിമ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

Add Zee News as a Preferred Source

Also Read: ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ യോഗം; ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെടും

മാത്രമല്ല സിനിമാ താരങ്ങളെ ഉൾപ്പെടുത്തി മയക്കുമരുന്ന് പാർട്ടികൾ നടത്തുന്നുണ്ടെന്നും സിനിമയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമാ സംഘടനകൾ മയക്കുമരുന്നിന് എതിരെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഒരു സംരക്ഷണവും നൽകില്ലെന്നും സിനിമ സമൂഹത്തിന് മാതൃക ആകേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയ മനോജ് എബ്രഹാം ലഹരി ഉപയോ​ഗത്തിനെതിരെ ഒരു ദാക്ഷണ്യവും ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: സൂര്യ കൃപയാൽ ഇവരിന്ന് മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും പ്രതികരിച്ച മനോജ് എബ്രഹാം  വിൻസിക്ക് പരാതി നൽകുന്നതിന് വേണ്ടി കൗൺസിലിംഗ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം പരാതികളിലെ പോലീസ് നടപടി വിൻസിയുടെ കേസിലും സ്വീകരിക്കുമെന്നും എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News