കണ്ണൂർ: പെട്രോൾ പമ്പ് അനുമതിക്കായി എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ട്. നവീന്റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ ലഭിച്ചിട്ടുണ്ട്. ഇതോടെ ദിവ്യ യാദൃശ്ചികമായാണ് ചടങ്ങിലേക്ക് എത്തിയതെന്ന വാദം പൊളിയുകയാണ്. ചടങ്ങ് തുടങ്ങും മുൻപ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചിരുന്നു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും ദിവ്യ തന്നെയാണെന്ന് കണ്ണൂർ വിഷൻ പ്രതിനിധികൾ മൊഴി നൽകിയിട്ടുണ്ട്. ഈ വീഡിയോ കൈപ്പറ്റിയതും ദിവ്യ തന്നെയാണെന്നാണ് മൊഴി.
നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി. അനുവദിക്കുന്നതിൽ വഴിവിട്ട് ഇടപെടൽ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി പി ദിവ്യ എ ഡി എമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപണം ഉന്നയിച്ചത്. തൻ്റെ കൈവശമുള്ള തെളിവുകൾ ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലെയാണ് കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









