കൂടത്തായി കൊലപാതക പരമ്പര: ജോളിയെ രക്ഷിക്കാന്‍ ആളൂര്‍ എത്തുമോ?

ജോളിയ്ക്ക് വേണ്ടി ഹജരകണമെന്ന ആവശ്യവുമായി ജോളിയുടെ ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചതായി അഡ്വക്കേറ്റ് ആളൂര്‍ പറഞ്ഞു.   

Ajitha Kumari | Updated: Oct 9, 2019, 11:20 AM IST
കൂടത്തായി കൊലപാതക പരമ്പര: ജോളിയെ രക്ഷിക്കാന്‍ ആളൂര്‍ എത്തുമോ?

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ രക്ഷിക്കാന്‍ അഡ്വക്കേറ്റ് ആളൂര്‍ എത്തിയേക്കുമെന്ന്‍ സൂചന. 

ജോളിയ്ക്ക് വേണ്ടി ഹജരകണമെന്ന ആവശ്യവുമായി ജോളിയുടെ ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചതായി അഡ്വക്കേറ്റ് ആളൂര്‍ പറഞ്ഞു. 

ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അന്വേഷണത്തിന്‍റെ പുരോഗതി അറിഞ്ഞശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആളൂര്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണം കഴിഞ്ഞതിനു ശേഷം മാത്രം ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

കേസില്‍ ജോളിയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലയെന്നും അന്വേഷണ പുരോഗതി അറിഞ്ഞാല്‍ മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ കൃത്യം ചെയ്യുമ്പോള്‍ എന്തായിരുന്നു ജോളിയുടെ മാനസികാവസ്ഥയെന്ന് അന്വേഷിക്കുമെന്നും കുട്ടിക്കാലം മുതലുള്ള ജോളിയുടെ എല്ലാ കാര്യങ്ങളും അന്വേഷിച്ചാലേ ഇതിനെക്കുറിച്ച്‌ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.