തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്ലിൻ ദാസ് പിടിയിൽ. ബെയ്ലിൻ ദാസിനെ തുമ്പ പോലീസാണ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതിയായ ബെയ്ലിൻ ദാസ് ഒളിവിലായിരുന്നു.
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെയാണ് ഇയാൾ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇയാളെ ബാർ കൗൺസിലിൽ നിന്നും ബാർ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പ്രതി ബെയ്ലിൻ ദാസ് കഴക്കൂട്ടം ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുന്നതായി വഞ്ചിയൂർ എസ്എച്ച്ഒയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വ്യാപക തിരച്ചിൽ നടത്തി.
ALSO READ: 'അമ്പലങ്ങളില്‍ ഇനിയും പാടും'; ആര്‍എസ്എസ് നേതാവിന്‍റെ അധിക്ഷേപം തള്ളി വേടന്‍
ഇതിനിടെയാണ് ഇയാൾ വാഹനങ്ങൾ മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡാൻസാഫ് ടീമും തുമ്പ പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. തുമ്പ സ്റ്റേഷനിൽ നിന്ന് വഞ്ചിയൂർ സ്റ്റേഷനിലേക്കെത്തിച്ച് ബെയ്ലിൻ ദാസിനെ ചോദ്യം ചെയ്യും. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.