Thrissur Pooram: തൃശൂർ പൂരം; വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ

Thrissur Pooram: കേന്ദ്ര ഏജന്‍സിയായ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ വെടികെട്ടിന് അനുമതി നല്‍കുക

Written by - Zee Malayalam News Desk | Last Updated : Apr 15, 2025, 06:36 PM IST
  • പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
  • ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം.
  • കേന്ദ്ര ഏജന്‍സിയായ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ വെടികെട്ടിന് അനുമതി നല്‍കുക.
Thrissur Pooram: തൃശൂർ പൂരം; വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം നൽകി അഡ്വക്കേറ്റ് ജനറൽ. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം. കേന്ദ്ര ഏജന്‍സിയായ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ വെടികെട്ടിന് അനുമതി നല്‍കുക.

അതേസമയം,  പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസമാണെന്നും കേന്ദ്രം  നിയമഭേദഗതി നടത്തണമെന്ന് മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവും പറഞ്ഞു. കേന്ദ്ര നിയമ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തേക്കിൻകാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും.വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ അകലം പാലിക്കേണ്ടി വരില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News