അഭിഭാഷകർ പ്രതിഷേധത്തിൽ; ക്ഷേമനിധി സമരം ഏറ്റെടുത്ത് അഭിഭാഷക പരിഷത്ത്!

അഭിഭാഷക ക്ഷേമനിധി വാർഷിക വിഹിതം അടയ്ക്കുന്നതിന് മൂന്ന് മാസ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭാരതീയ അഭിഭാഷക പരിഷത്ത്  സമരവുമായി രംഗത്തുണ്ട്.

Last Updated : Jun 13, 2020, 03:16 PM IST
അഭിഭാഷകർ പ്രതിഷേധത്തിൽ; ക്ഷേമനിധി സമരം ഏറ്റെടുത്ത് അഭിഭാഷക പരിഷത്ത്!

തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധി വാർഷിക വിഹിതം അടയ്ക്കുന്നതിന് മൂന്ന് മാസ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭാരതീയ അഭിഭാഷക പരിഷത്ത്  സമരവുമായി രംഗത്തുണ്ട്.

കൊറോണ മൂലം കഴിഞ്ഞ മൂന്ന് മാസ കാലമായി കോടതികൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് സാവകാശം ആവശ്യപ്പെടുന്നത്.  

സംഘടനയുടെ വിവിധ ജില്ലാ കമ്മറ്റികൾ ഈ ആവശ്യമുന്നയിച്ച് സമര പരിപാടികൾ സംഘടിപ്പിച്ചു. അഭിഭാഷക പരിഷത്ത് കൊല്ലം യൂണിറ്റ് കൊല്ലം കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 

കൊറോണ നിബന്ധനകൾ പാലിച്ചുകൊണ്ട് നടത്തിയ ധർണ്ണ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഡ്വ.സുജിത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വ.K Rഅമ്പിളി സംസാരിച്ചു. 

അഡ്വ.സി.കെമിത്രൻ, അഡ്വ.ശ്രീനാഥ്, അഡ്വ. രൂപ ബാബു, അഡ്വ.അഞ്ചു രാജേന്ദ്രൻ, അഡ്വ.കൃഷ്ണൻ, അഡ്വ. രാകേഷ് കരുത്തൻ വിള, അഡ്വ.രാജഷ് മുരളി, അഡ്വ. ബിജോയ് ധരൻ എന്നിവർ നേതൃത്വം നൽകി.

അഭിഭാഷക പരിഷത്ത് തൃശൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേമ നിധി തട്ടിപ്പ് അന്വേഷിക്കണമെന്നും,  ക്ഷേമനിധി വിഹിതം സാവകാശം ആവശ്യപ്പെട്ടു അഭിഭാഷക പരിഷത്ത് തൃശൂർ യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ കോർട്ട് കോംപ്ലക്സിനുമുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. 

സംസ്ഥാന സമിതി അംഗം അഡ്വ: ബിജു ബാലൻ ഉത്ഘാടനം ചെയ്തു. ജില്ലാ ജന.സെകട്ടറി അഡ്വ. അമർ രാഗ് അധ്യക്ഷത വഹിച്ചു. അഡ്വ. രവികു മാർ ഉപ്പത്ത് , അഡ്വ. രമേഷ് , അഡ്വ: വി. എസ്.സുധീഷ് , അഡ്വ.വി.പി. മഹേശ്വരൻ എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ അഭിഭാഷക പരിഷത്ത് പ്രതിഷേ പരിപാടികൾ സംഘടിപ്പിച്ചു.

Trending News