)
മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിലെ മരുത ഭാഗത്ത് പാതി അഴുകിയ നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു. ഇതിനാണ് ആഫ്രിക്കൻ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചത്.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായി ജില്ലാ കളക്ടർ വിആർ വിനോദ് പ്രഖ്യാപിച്ചു. വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, മൂത്തേടം പഞ്ചായത്തുകളെയാണ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചത്.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിൽ പന്നി ഫാമുകളില്ലാത്തതിനാൽ പന്നികളെ ദയാവധം ചെയ്യേണ്ടതില്ല. എന്നാൽ, ഈ പഞ്ചായത്തുകളിൽ പന്നിമാംസം വിൽക്കുന്നതിനും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ കർഷകർ വിവരം അറിയിക്കണം.
ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമാണ്. ഇത് മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ല. എന്നാൽ, വാക്സിനോ മറ്റ് പ്രതിരോധ മരുന്നോ ഇല്ലാത്തതിനാൽ കൂട്ടത്തോടെ പന്നികൾ ചാകാൻ സാധ്യതയുണ്ട്. അതിനാൽ രോഗവ്യാപനം തടയുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.