)
തിരുവനന്തപുരം: സിപിഐയിൽ ഭിന്നത വർധിക്കുന്നു. കൊല്ലം കടയ്ക്കലിലെ കൂട്ടരാജിക്ക് ശേഷം തിരുവനന്തപുരത്തും സമാന സ്ഥിതി. മീനാങ്കൽ എ, ബി ബ്രാഞ്ച് ഘടകങ്ങളിലായാണ് കൂട്ടരാജി . 40 പാർട്ടി അംഗങ്ങൾ, ചുമട്ട് തൊഴിലാളി യൂണിയനിലെ 30 അംഗങ്ങൾ തുടങ്ങി ഏകേദേശം നൂറോളം പേർ രാജിവെച്ചു. പാർട്ടിയിലെ അംഗമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിക്ഷേധിച്ചാണ് കൂട്ട രാജി.
ഇന്നലെ കൊല്ലത്തും സമാനമായ സാഹചര്യം ഉണ്ടായിരുന്നു.700 ൽ അധികം പാർട്ടി അംഗങ്ങളാണ് കൂട്ടരാജി വെച്ചത്. കടയ്ക്കൽ നേതൃത്വത്തിൻ്റെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു കൂട്ട രാജി. കഴിഞ്ഞ രണ്ടുവർഷമായി മണ്ഡലത്തിൽ നിലനിൽക്കുന്ന സംഘടനാപ്രശ്നങ്ങളിൽ ജില്ലാ നേതൃത്വം സ്വീകരിച്ച കടുത്ത വിഭാഗീയ നിലപാടാണ് രാജിക്ക് കാരണമെന്ന് രാജിവെച്ചവർ പറഞ്ഞു. ഭിന്നതയെ തുടർന്ന്, കൊല്ലം സിപിഐയിലെ പ്രശ്ന പരിഹരിക്കാൻ തയാറാവുകയാണ് സംസ്ഥാന നേതൃത്വം. അഡ്വ കെ പ്രകാശ് ബാബുവിൻ്റെ നേതൃത്വത്തൽ ഇന്ന് രാവിലെ ജില്ലാ എക്സിക്യൂട്ടീവ് ചേരും. മന്ത്രി ജി ആർ അനിൽ കൊല്ലത്തെ രാജി വെച്ച വിമതരുമായ് സംസാരിക്കും. ഒത്തുതീർപ്പ് നടന്നില്ലെങ്കിൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സാരമായ് ബാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.