Ship Caught Fire: വാൻഹായ് കപ്പലിന് വീണ്ടും തീപിടിച്ചു; കപ്പൽ മുങ്ങാൻ സാധ്യതയെന്ന് വിദ​ഗ്ധർ

Fire erupts on cargo ship: കപ്പലിന് വീണ്ടും തീപിടിച്ചതോടെ തീ പൂർണമായും അണച്ച് ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് കപ്പൽ മാറ്റാനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 5, 2025, 10:53 AM IST
  • ജൂൺ ഒമ്പതിനാണ് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വാൻഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിച്ചത്
  • ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ വച്ചാണ് തീപിടിച്ചത്
Ship Caught Fire: വാൻഹായ് കപ്പലിന് വീണ്ടും തീപിടിച്ചു; കപ്പൽ മുങ്ങാൻ സാധ്യതയെന്ന് വിദ​ഗ്ധർ

കൊച്ചി: അറബിക്കടലിൽ വച്ച് തീപിച്ച സിം​ഗപ്പൂർ ചരക്കുകപ്പൽ വാൻഹായ് നീക്കാനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനിടെ കപ്പലിൽ വീണ്ടും തീ. വെള്ളിയാഴ്ച ​കപ്പലിൽ വീണ്ടും തീ കണ്ടതോടെ കപ്പൽ വലിച്ചുകൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. തീ പൂർണമായും അണച്ച് ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് കപ്പൽ മാറ്റാനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Add Zee News as a Preferred Source

ഡിജി ഷിപ്പിങ് ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് കപ്പൽ മാറ്റാനാണ് ഇപ്പോൾ ആലോചിക്കുന്നത്. അഡ്വാന്റിസ് വിർ​ഗോ ട​ഗിന്റെ സഹായത്തോടെ തീ അണയ്ക്കാനുള്ള രാസമിശ്രിതം ഇതുവരെ 12,000 ലിറ്ററോളം ഉപയോ​ഗിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ളത് 3000 ലിറ്ററോളം മിശ്രിതം ആണ്. ആവശ്യമെങ്കിൽ സിങ്കപ്പൂരിൽ നിന്ന് കൂടുതൽ മിശ്രിതം എത്തിക്കാനാണ് ശ്രമം.

വെളിപ്പെടുത്താത്ത 243 കണ്ടെയ്നറുകൾ ചരക്കുകപ്പലിൽ ഉള്ളതായാണ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തൽ. ഇത് മൂലമാണ് രക്ഷാപ്രവർത്തനത്തിനിടയിലും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നതെന്നാണ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ നി​ഗമനം. വാൻഹായ് കപ്പൽ നിലവിൽ ഇന്ത്യൻ സമുദ്രാതിർത്തി കടന്നിട്ടുണ്ട്.

ജൂൺ ഒമ്പതിനാണ് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വാൻഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിച്ചത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ വച്ചാണ് ചരക്കുകപ്പലിന് തീപിടിച്ചത്. കപ്പലിൽ രാസവസ്തുക്കളും മറ്റും അടങ്ങിയിരിക്കുന്നതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News