Ahamedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയുടെ സഹായം കൈമാറി ഡോ. ഷംസീർ വയലിൽ

മെഡിക്കൽ കോളജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്‌. ജോഷി, ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെയും സാന്നിദ്യമുണ്ടായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 24, 2025, 06:04 PM IST
  • പൊള്ളൽ, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്.
  • പരിക്കേറ്റ് അഞ്ചോ അതിലധികമോ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്നവർക്കാണ് ഈ തുക കൈമാറിയത്.
  • ഡീനുമായി കൂടിയാലോചിച്ച ശേഷം ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ നിർദേശിച്ചവർക്കാണ് ഷംസീർ നഷ്ടപരിഹാരം കൈമാറിയത്.
Ahamedabad Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയുടെ സഹായം കൈമാറി ഡോ. ഷംസീർ വയലിൽ

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ആറു കോടി രൂപയുടെ സഹായം കൈമാറി ഡോ. ഷംസീർ വയലിൽ. എംബിബിഎസ് വിദ്യാർത്ഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകിയത്. 

ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിലാണ് സഹായം കൈമാറിയത്. മെഡിക്കൽ കോളജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്‌. ജോഷി, ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതമാണ് നൽകിയത്. 

Also Read: Pocso case: കൗൺസിലിങ്ങ് മുറിയിൽ വച്ച് പീഡനം; 16 കാരിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ

പൊള്ളൽ, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്. പരിക്കേറ്റ് അഞ്ചോ അതിലധികമോ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്നവർക്കാണ് ഈ തുക കൈമാറിയത്. ഡീനുമായി കൂടിയാലോചിച്ച ശേഷം ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ നിർദേശിച്ചവർക്കാണ് ഷംസീർ നഷ്ടപരിഹാരം കൈമാറിയത്.

അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഡോ. കെൽവിൻ ഗമേറ്റി, ഡോ. പ്രഥം കോൽച്ച, ഫാക്കൽറ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെൻ, അവരുടെ 8 മാസം പ്രായമുള്ള മകൻ തുടങ്ങിയവരും ഇതിലുൾപ്പെടുന്നുണ്ട്. മെഡിക്കൽ പഠന കാലത്ത് ഏറെ കൂടിച്ചേരലുകൾ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി നേരത്തെ ഡോ ഷംഷീർ പറഞ്ഞിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News