)
പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ നായരാണ് മരിച്ചത്. 39 വയസ്സുകാരിയായ രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിച്ചു. തുടർന്ന് ലണ്ടണിലേക്ക് പോകാനായി ഇന്നലെയാണ് കൊച്ചിയിൽ നിന്നും അഹമ്മദാബാദിലേക്ക് തിരിച്ചത്. എന്നാൽ ഇത് അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല.
ഇന്ന് ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് യാത്രി തിരിച്ച എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനം തീഗോളമായാണ് തകർന്ന് വീണത്. വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 242 യാത്രക്കാരില്‍ 169 പേര് ഇന്ത്യന്‍ പൗരന്മാര് ആണ്. 53 ബ്രിട്ടീഷ് പൗരന്മാരും, ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.