Air India Express: പ്രവാസികൾക്ക് ആശ്വസിക്കാം..! മസ്ക്കത്തിലേക്ക് പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് റെഡി

എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ മസ്കത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുകയാണ്. 

Written by - Karthika V | Last Updated : Mar 3, 2026, 10:50 PM IST
  • ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരും.
  • നാളെ വരെയാണ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്.
Air India Express: പ്രവാസികൾക്ക് ആശ്വസിക്കാം..! മസ്ക്കത്തിലേക്ക് പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് റെഡി

ന്യൂ‍ഡൽഹി: ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച വിമാന സര്‍വീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സപ്രസ് സർവീസുകള്‍ ഇന്ന് രാവിലെ മുതൽ വീണ്ടും സർവീസ് തുടങ്ങി. വിമാനങ്ങൾ റദ്ദ് ചെയ്തതിനെ തുടർന്ന് കുടുങ്ങിക്കിടന്ന യാത്രക്കാർക്കായി പ്രത്യേക സർവീസുകളും ആരംഭിച്ചു.

Add Zee News as a Preferred Source

മാർച്ച് 4, നാളെ മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള പതിവ് സർവീസും തിരിച്ച് ഇവിടേക്കും സർവീസുണ്ടാകും. കൂടാതെ ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Also Read: Natanz Nuclear Plant: നാറ്റൻസ് ആണവനിലയത്തിന് നേരെ ആക്രമണം; സ്ഥിരീകരിച്ച് ഐഎഇഎ, ആണവ വികിരണമില്ല

അതേസമയം ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരും. നാളെ വരെയാണ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്.

ജിദ്ദയിലേക്കും ദുബായിലേക്കുമുള്ള സർവീസുകൾക്കായി കൂടുതൽ ശേഷിയുള്ള വലിയ വിമാനങ്ങൾ വിന്യസിക്കുമെന്ന് എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. 350 ഓളം സീറ്റുകളുള്ള ബോയിങ് 777 വിമാനം മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വൈകുന്നേരം പുറപ്പെട്ടു. ഏകദേശം 300 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് ദുബായിലേക്ക് സർവീസ് നടത്തുന്നത്. നാളെ പുലർച്ചെ 250 ലധികം സീറ്റുകളുള്ള ബോയിങ് 787-8 വിമാനം മുംബൈയിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News