ആകാശച്ചുഴിയില്‍പെട്ട വിമാനം സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്തു!

ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന വിമാനത്തില്‍ 172 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.  

Last Updated : Sep 22, 2019, 11:21 AM IST
ആകാശച്ചുഴിയില്‍പെട്ട വിമാനം സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്തു!

കൊച്ചി: ആകാശച്ചുഴിയില്‍പെട്ട തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്തു.

ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന വിമാനത്തില്‍ 172 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിമാനത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിവേഗം വിമാനം പരിശോധിക്കുന്നതിനായി താഴെ ഇറക്കുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 

ഇതിനെ തുടര്‍ന്ന് തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയെന്നും അധികൃതര്‍ അറിയിച്ചു.

Trending News