Aisha Potty: 'വർഗ്ഗ വഞ്ചക എന്ന വിളി പ്രതീക്ഷിക്കുന്നു'; സിപിഎം വിട്ട് കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രതികരിച്ച് ഐഷ പോറ്റി

Aisha Potty: പാർട്ടി അവ​ഗണിച്ചെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഐഷ പോറ്റി പറഞ്ഞു

Written by - Vishnupriya S | Last Updated : Jan 13, 2026, 03:18 PM IST
  • സിപിഎം അണികളോട് യാതൊരു എതിർപ്പുമില്ലെന്നും ഐഷ പോറ്റി പ്രതികരിച്ചു.
  • മുന്നോട്ട് പോകാൻ പറ്റാതെ വന്നതോടെ സിപിഎം വിട്ടുവെന്നും ഐഷ പോറ്റി പറഞ്ഞു.
Aisha Potty: 'വർഗ്ഗ വഞ്ചക എന്ന വിളി പ്രതീക്ഷിക്കുന്നു'; സിപിഎം വിട്ട് കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രതികരിച്ച് ഐഷ പോറ്റി

തിരുവനന്തപുരം‌: സിപിഎം വിട്ട് കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രതികരിച്ച് സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി. പാർട്ടി അവ​ഗണിച്ചെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഐഷ പോറ്റി പറഞ്ഞു. സിപിഎം അണികളോട് യാതൊരു എതിർപ്പുമില്ലെന്നും ഐഷ പോറ്റി പ്രതികരിച്ചു. മുന്നോട്ട് പോകാൻ പറ്റാതെ വന്നതോടെ സിപിഎം വിട്ടുവെന്നും ഐഷ പോറ്റി പറഞ്ഞു. മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചാണ് സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചത്. 

Add Zee News as a Preferred Source

വർഗ്ഗ വഞ്ചക എന്ന വിളി പ്രതീക്ഷിക്കുന്നുവെന്നും എക്കാലവും താൻ മനുഷ്യ പക്ഷത്തെന്നും ഐഷാ പോറ്റി പറഞ്ഞു. യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷ പോറ്റി കോൺ​ഗ്രസ് വേദിയിലെത്തുകയായിരുന്നു. സമര വേദിയിൽ വെച്ചാണ് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകിയത്. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News