കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും മാവോയിസ്റ്റുകളാണെന്നാണ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും നിഷ്‌കളങ്കരെയാണ് പോലീസ് പിടിച്ചതെന്ന് ആര്‍ക്കും അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.


മാവോയിസ്റ്റുകളായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും ഒരു പ്രസ്ഥാനത്തില്‍നിന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.


മാത്രമല്ല അലനും താഹയും മാവോയിസ്റ്റുകളല്ലെന്ന് പി. മോഹനന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. ഇത് പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടുതട്ടിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതും മുഹമ്മദ് റിയാസ് പറഞ്ഞു.