അലനും താഹയും മാവോയിസ്റ്റുകളെന്ന്‍ മുഖ്യമന്ത്രി

തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിന് അവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് തെളിഞ്ഞതല്ലേയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.   

Ajitha Kumari | Updated: Dec 7, 2019, 02:31 PM IST
അലനും താഹയും മാവോയിസ്റ്റുകളെന്ന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ UAPA ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 

തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിന് അവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് തെളിഞ്ഞതല്ലേയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

അവര്‍ മാവോയിസ്റ്റുകളാണെന്നും. അവര്‍ സിപിഎം പ്രവര്‍ത്തരോന്നുമല്ലെന്നും അതിനെക്കുറിച്ചുള്ള പരിശോധനകളൊക്കെ കഴിഞ്ഞ് അത് വ്യക്തമായതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാത്രമല്ല സംഭവത്തിലെ പൊലീസ് നടപടി ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സിപിഎം അംഗങ്ങളായിരുന്ന അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും പൊലീസ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും പിടികൂടിയത്. 

ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുകള്‍ ലഴിച്ച പൊലീസ് UAPA ചുമത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും രണ്ടാള്‍ക്കും ജാമ്യം അനുവദിച്ചില്ല. 

Also read: യുഎപിഎ: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി