UAPA: അലനും താഹയ്ക്കു൦ കുരുക്കായി ഫേസ്ബുക്ക്‌ പോസ്റ്റുകള്‍!!

 അലന്‍ ഷുഹൈബിന്റെ അലന്‍ മോമോയെന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിലെ വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്.

Sneha Aniyan | Updated: Nov 12, 2019, 02:18 PM IST
UAPA: അലനും താഹയ്ക്കു൦ കുരുക്കായി ഫേസ്ബുക്ക്‌ പോസ്റ്റുകള്‍!!

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ UAPA നി​യ​മം ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത അ​ല​നും താഹയ്ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍!!

ഇരുവരുടെയും ഫെയ്സ്ബുക്ക് പേജിലെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. അലന്‍ ഷുഹൈബിന്റെ അലന്‍ മോമോയെന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിലെ വിശദാംശങ്ങളാണ് പോലീസ് ശേഖരിച്ചത്.

ദേശവിരുദ്ധ ഉള്ളടക്കമുള്ളതെന്ന് പറയപ്പെടുന്ന ഇത്തരം പോസ്റ്റുകള്‍ അടക്കം അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. വ്യാഴാഴ്ചയാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

താഹ ഫസലിന്‍റെ ലാപ്‌ടോപ്പില്‍ നിന്നും മാവോവാദി ബന്ധം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് കഴിഞ്ഞ ദിവസംലഭിച്ചിരുന്നു. 

മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.

റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്തേണ്ട കാര്യവും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിക്കും.

ഇയാളെക്കുറിച്ച് ഇരുവരും ഇതുവരെ ഒരുവിവരവും നല്‍കിയിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാണ് അന്വേഷണസംഘം കോടതിയെ അറിയിക്കുക.

അതേസമയം, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ക്കായി ലോ​ക്ക​ല്‍ ജ​ന​റ​ല്‍ ബോ​ഡിയുടെ ആ​ദ്യ​യോ​ഗം ഇന്ന് വൈ​കി​ട്ട് ന​ട​ക്കാനാണ് സാധ്യത. 

സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം മൂ​ന്നം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പാര്‍ട്ടി ന​ട​പ​ടികളിലേയ്ക്കു കടന്നിരിക്കുന്നത്. 

പ​ന്നി​യ​ങ്ക​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കീ​ഴി​ലാ​ണ് അ​ല​ന്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. താ​ഹ ഉ​ള്‍​പ്പെ​ട്ട ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം തീരുമാനിച്ചിട്ടില്ല. 

കഴിഞ്ഞ 2നാണ് ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് (20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​ര്‍ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ​ത്. 

കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ 8ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 14ന് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. 

സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്. 

മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.