തിരുവനന്തപുരം: കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ കേരളത്തിലും ജാഗ്രത. പരാതിക്കിടയാക്കിയ കോൾഡ്രിഫ് സിറപ്പിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗം. കേരളത്തിൽ നിന്ന് 170 സാമ്പിളുകളാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം ശേഖരിച്ചത്.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. അപകടത്തിന് കാരണമായെന്ന് കരുതുന്ന എസ്ആർ 13 ബാച്ച് കേരളത്തിൽ വിൽപ്പനയ്ക്കെത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ വിലയിരുത്തൽ. കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന സംസ്ഥാനത്ത് പൂർണമായി നിരോധിച്ചിട്ടുണ്ട്.
ഇനി ഇതിന്റെ ഒരു ബാച്ചും വിൽക്കാനോ പുതിയ സ്റ്റോക്ക് എടുക്കുവാനോ പാടില്ല. ഇതിന്റെ വിൽപന തടയാനായി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന തുടരും. സംസ്ഥാനത്ത് വിൽക്കുന്ന ചുമയുടെ എല്ലാ മരുന്നുകളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന ശക്തമാക്കി.
പരിശോധനയ്ക്കായി 52 മരുന്നുകളുടെ സാമ്പിളുകൾ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഈ കഫ് സിറപ്പിന്റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും.
സംസ്ഥാനത്ത് വിൽപന നടത്തുന്ന ചുമയുടെ എല്ലാ മരുന്നുകളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷണം കർശനമാക്കി. 52 മരുന്നുകളുടെ സാമ്പിളുകൾ സംസ്ഥാന ഡഗ് കൺട്രോളർ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചു. ഡൈഎത്തിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിലും അധികം സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









