കെണി മാറി; ആല്‍ഫൈന്‍റെ മരണം 'അബദ്ധം'?

ജോളിയുടെ തന്നെ മൊഴികള്‍ പ്രകാരം സിലിക്ക് നേരെ മൂന്ന് തവണ വധശ്രമം ഉണ്ടായി. ഇതില്‍ അവസാനത്തേതില്‍ ആണ് സിലി മരണപ്പെട്ടത്. 

Sneha Aniyan | Updated: Oct 14, 2019, 05:52 PM IST
കെണി മാറി; ആല്‍ഫൈന്‍റെ മരണം 'അബദ്ധം'?

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ ഒരു മരണം അബദ്ധത്തില്‍ സംഭാവിച്ചതാകാമെന്ന് സൂചന. 

മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍ മരണപ്പെട്ടത് 
സിലിയെ കൊലപ്പെടുത്താന്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണെന്നാണ് റിപ്പോര്‍ട്ട്. 

ഷാജുവിന്‍റെ ഒന്നാം ഭാര്യ സിലിയെ മാത്രമാണ് പ്രതി കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. 
ഇല്ലെങ്കില്‍ മൂത്ത മകനെയും ജോളി ഇല്ലാതാക്കാന്‍ ശ്രമിക്കുമായിരുന്നു. 

ജോളിയുടെ ലക്ഷ്യങ്ങള്‍ക്ക് തടസ്സമായിരുന്നില്ല ആല്‍ഫൈന്‍. ഷാജുവിന്‍റെ വീട്ടില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ ആല്‍ഫൈനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജോളി പറഞ്ഞിരുന്നു. 

അഞ്ച് പേരുടെയും മരണത്തിന് പിന്നില്‍ താനാണെന്ന് സമ്മതിച്ച ജോളി കുഞ്ഞിന്‍റെ മരണത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഒന്നും പറഞ്ഞില്ല. 

ജോളിയുടെ തന്നെ മൊഴികള്‍ പ്രകാരം സിലിക്ക് നേരെ മൂന്ന് തവണ വധശ്രമം ഉണ്ടായി. ഇതില്‍ അവസാനത്തേതില്‍ ആണ് സിലി മരണപ്പെട്ടത്. 

മറ്റൊരിക്കല്‍ സിലിയ്ക്ക് മരുന്നില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നെങ്കിലും സിലി രക്ഷപ്പെട്ടു. മറ്റൊരു കൊലപാതക ശ്രമത്തെക്കുറിച്ച് ജോളി വിശദീകരിക്കാതിരുന്നതും ഈ സംശയം ബലപ്പെടുത്തുന്നത്. 

മരണ ദിവസം ഷാജുവിന്‍റെ സഹോദരിയാണ് കുഞ്ഞിന് ഭക്ഷണം നല്‍കിയത്. സിലി-ഷാജു ദമ്പതികളുടെ മൂത്ത കുട്ടിയുടെ ആദ്യകുര്‍ബാന ദിവസമായിരുന്നു അത്. 

ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

സിലിയെ കൊല്ലാന്‍ കണക്കുകൂട്ടി ജോളി തയ്യാറാക്കിയ വിഷം ചേര്‍ത്ത ഭക്ഷണം ഷാജുവിന്‍റെ സഹോദരി അറിയാതെ ആല്‍ഫൈന് നല്‍കിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.