ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന്‍ ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​ര്‍ മാ​ണി സി. ​കാ​പ്പ​ന്‍!!

കെ.എം മാണിക്കു ശേഷം പാലായെ മറ്റൊരു "മാണി" നയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍!!

Sheeba George | Updated: Sep 23, 2019, 05:48 PM IST
ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന്‍ ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​ര്‍ മാ​ണി സി. ​കാ​പ്പ​ന്‍!!

പാ​ലാ: കെ.എം മാണിക്കു ശേഷം പാലായെ മറ്റൊരു "മാണി" നയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍!!

കാ​നാ​ട്ടു​പാ​റ ഗ​വ.​പോ​ളി​ടെ​ക്‌​നി​ക്ക് കോ​ളേ​ജി​ലെ 119-ാം ബൂ​ത്തി​ല്‍ ആ​ദ്യ വോ​ട്ട​റാ​യാ​ണ് മാ​ണി സി. ​കാ​പ്പ​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ ആ​ലീ​സ്, മ​ക്ക​ളാ​യ ടീ​ന, ദീ​പ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​രു​ന്നു.

പാ​ലാ​ നിയോജകമണ്ഡലത്തില്‍ എ​ല്‍​ഡി​എ​ഫി​ന് വ​ന്‍ വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ണി സി.​ കാ​പ്പ​ന്‍ പ്ര​തി​ക​രി​ച്ചു. ഒ​ന്നാ​മ​നാ​യി വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. 101 ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പു​ണ്ട് . 78% ​ത്തി​ന് മു​ക​ളി​ല്‍ പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നും മാ​ണി.​ സി. ​കാ​പ്പ​ന്‍ പറഞ്ഞു.

അതേസമയം, ജയത്തിന്‍റെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയശേഷം യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം അഭിപ്രായപ്പെട്ടത്. 

എല്ലാ തവണത്തേക്കാളും പോളി൦ഗ് ഇത്തവണയുണ്ടാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം യുഡിഎഫിന് ഭൂരിപക്ഷം കൂടുമെന്ന് തന്നെ ആവര്‍ത്തിച്ചു. കെ.എം മാണി എന്ന വികാരം ജനങ്ങളുടെ മനസ്സിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ. എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ജോസ് ടോം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. 

ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് വോട്ടുചെയ്യാനെത്തിയ കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ പ്രതികരിച്ചു. കെ.എം മാണി ഒരു ‘ഫാക്ടര്‍’ അല്ല, ‘ഫാക്ട്’ ആണെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി.