)
പമ്പ: പമ്പയിൽ ശനിയാഴ്ച നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിനായി 3000 പേർക്കിരിക്കാനാകുന്ന ജർമ്മൻ പന്തലിന്റെ നിർമാണം അവസാനഘട്ടത്തിൽ. ശീതീകരിച്ച പന്തലാണ് തയ്യാറാക്കുന്നത്. 38,500 ചതുരശ്ര അടിയിലാണ് പന്തൽ നിർമിക്കുന്നത്. ഇവിടെയായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്നത്.
ഇവിടെ ഗ്രീൻ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കുള്ള ഭക്ഷണം ഹിൽടോപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ സെമിനാറും സംഘടിപ്പിക്കും. 500 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പമ്പാ നദിയും മണപ്പുറവും പൂർണമായി വൃത്തിയാക്കി. പമ്പയിൽ അടിഞ്ഞിരുന്ന മാലിന്യം നീക്കി. പമ്പയിൽ ശൗചാലയങ്ങൾക്ക് പിന്നിലൂടെയുള്ള റോഡും നവീകരിച്ചു. ചാലക്കയം-പമ്പ റോഡിലെ കുഴികളടച്ചു. രജിസ്ട്രേഷൻ 5000 പിന്നിട്ടതോടെ ഡെലിഗേറ്റുകളെ സ്ക്രീനിങ് നടത്തി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. സംഗമത്തിൽ 3000 ഡെലിഗേറ്റുകളെയാണ് പങ്കെടുപ്പിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.