)
തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആബുലൻസ് സേവനം ലഭിച്ചില്ല. രോഗിയായ സ്ത്രീ മരിച്ചു. രോഗിയെ ആശുപത്രിയിലെത്തിക്കാൻ പലതവണ വിളിച്ചിട്ടും 108 ആംബുലൻസ് എത്തിയില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാനാണ് ആംബുലൻസ് വിളിച്ചത്. എന്നാൽ കുരിശുമല സ്‌പെഷല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് പറഞ്ഞു.
പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ രോഗിയെ മാറ്റാൻ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ആവശ്യമുള്ളത് കൊണ്ടും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108 ആംബുലൻസിനെ വിളിച്ചത്. എന്നാൽ കുരിശുമല സ്പെഷൽ ഡ്യൂട്ടി പറഞ്ഞ് ആംബുലൻസ് എത്തിയില്ല. രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലന്‍സ് ലഭ്യമായില്ല. മണിക്കൂറുകൾ കഴിഞ്ഞതിനു ശേഷമാണ് ഓക്‌സിജനില്ലാത്ത സ്വകാര്യ ആംബുലൻസിൽ രോഗിയെ കൊണ്ടുപോകാൻ സാധിച്ചത്. എന്നാൽ യാത്രക്കിടെ നെയ്യാറ്റിൻകരയിലെത്തിയപ്പോഴേക്കും ആൻസി മരിച്ചിരുന്നു. വെള്ളറട പിഎച്ച്സിയിൽ 108 ആംബുലൻസുണ്ടല്ലോയെന്ന് ആനി ചോദിച്ചപ്പോൾ അതും തൊട്ടപ്പറത്തുള്ള ആംബുലൻസുമൊക്കെ സ്പെഷൽ ഡ്യൂട്ടിക്ക് പോകാൻവേണ്ടി തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്നും മറ്റ് ആംബുലൻസുകൾ തിരക്കിലാണെന്നുമായിരുന്നു മറുപടി.
ഒരു മണിക്കൂറിനുള്ളിൽ ഓക്‌സിജൻ ആവശ്യമാണെന്നു പറഞ്ഞിട്ടും ആംബുലൻസ് നൽകിയില്ലെന്നും ആനി പറഞ്ഞു.തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വിളിച്ച് സിഎച്ച്‌സിയില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുവച്ച് ആന്‍സിയുമായി പോകുന്നതിനിടെ ആരോഗ്യനില വഷളായി അവര്‍ മരിക്കുകയായിരുന്നു. അമരവിളയില്‍ വച്ച് ആരോഗ്യനില വഷളായതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവമെന്ന് ആനി പ്രസാദ് പറഞ്ഞു. ഏതാണ്ട് രാത്രി 10.40ഓടെ ആന്‍സി മരിച്ചു. വിഷയത്തില്‍ 108 ആംബുലന്‍സിനെതിരെ പരാതി നല്‍കുമെന്നും ആനി പ്രസാദ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.