അമിത് ഷായും നിർമലാ സീതാരാമനും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി നേതാക്കള്‍ കേരളത്തിലേയ്ക്ക്...  ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിർമലാ സീതാരാമനുമാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്. 

Updated: Apr 15, 2019, 10:47 AM IST
അമിത് ഷായും നിർമലാ സീതാരാമനും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി നേതാക്കള്‍ കേരളത്തിലേയ്ക്ക്...  ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിർമലാ സീതാരാമനുമാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്. 

2 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കൾ കേരളത്തിലെത്തുന്നത്. 15,16 തിയതികളില്‍ ഇരുവരും കേരളത്തില്‍ പല വേദികളില്‍ പ്രചാരണം നടത്തും.   

വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തെത്തുന്ന നിർമ്മലാ സീതാരാമന്‍റെ ആദ്യ പരിപാടി ആറ്റിങ്ങൽ മണ്ഡലത്തിലാണ്. 5.15ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കും. ശേഷം വൈകിട്ട് 7ന് തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനൊപ്പം തീരദേശ മേഖലയിൽ റോഡ് ഷോയും നടത്തും. വേളി ബോട്ട് ജെട്ടി ജംഗ്ഷനിലെ യോഗത്തിനുശേഷം തുറന്ന ജീപ്പിൽ വലിയതുറ, പൂന്തുറ വഴി പൊഴിയൂർ അടിമലത്തുറ വരെയാണ് നിർമ്മലാ സീതാരാമൻ പങ്കെടുക്കുന്ന റോഡ് ഷോ. 16ന് നിർമലാ സീതാരാമന്‍ നയിക്കുന്ന പ്രചാരണ പരിപാടി കണ്ണൂർ മണ്ഡലത്തിലാണ് നടക്കുക. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും. 

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ വൈകീട്ട് 4:30ന് തൃശൂരിലും 6:30ന് ആലുവയിലും തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.