)
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 25 വയസുകാരനായ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.
താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരി മരിച്ചിരുന്നു. പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. അനയ കുളിച്ച അതേ കുളത്തിൽ തന്നെ സഹോദരനും കുളിച്ചുവെന്നാണ് വിവരം. ഏഴ് വയസുള്ള സഹോദരൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മലപ്പുറം സ്വദേശികളായ 49കാരൻ, പതിനൊന്നുകാരി, 47കാരൻ, കോഴിക്കോട് സ്വദേശികളായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, 38കാരൻ, വയനാട് സ്വദേശികളായ 45കാരൻ, 25കാരൻ എന്നിവരും രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ, രോഗത്തിന്റെ കൃത്യമായ ഉറവിടം മനസ്സിലാക്കാൻ സാധിക്കാത്തത് ആരോഗ്യ വകുപ്പിനെ ആശങ്കയായിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളമുള്ള ജലാശയങ്ങളിൽ കുളിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.