Amoebic Meningoencephalitis Kerala: കോഴിക്കോട് ജില്ലയിൽ ആറ് പേരും മെഡിക്കൽ കോളേജിൽ 14 പേരുമാണ് നിലവിൽ ചികിത്സയിലുള്ളത്.
)
കോഴിക്കോട്: കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. പന്തീരാങ്കാവ് സ്വദേശിയാണ് ഇവർ. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ ആറ് പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ 14 പേരുമാണ് നിലവിൽ ചികിത്സയിലുള്ളത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുന്നവരിലും മുങ്ങിക്കുളിക്കുന്നവരിലുമാണ് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത്.
അമീബിയ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗാവസ്ഥയിലേക്ക് എത്തുന്നത്. വെള്ളത്തിൽ നിന്ന് മൂക്കിലേക്കും മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയുള്ള സുഷിരങ്ങളിലൂടെയോ ചെവിയിൽ വെള്ളം കയറി കർണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് തലച്ചോറിലേക്ക് അമീബ കടക്കുന്നത്.
രോഗാണു തലച്ചോറിലെത്തുന്നത് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് കാരണമാകും. ഈ രോഗത്തിന്റെ മരണനിരക്ക് 97 ശതമാനമാണ്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. മലിനമായ ജലത്തിലോ കെട്ടിക്കിടക്കുന്ന ജലത്തിലോ ഇറങ്ങുമ്പോൾ ഇവ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്കത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ 10 ദിവസത്തിനുള്ളിൽ ശരീരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.