)
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 2 മരണം. അസുഖം ബാധിച്ച് മരിച്ചത് മൂന്നുമാസമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് എന്നാണ് റിപ്പോർട്ട്.
രണ്ടു മരണവും ഇന്നലെയാണ് സംഭവിച്ചത്. ഇതിൽ മൂന്നു മാസാം പ്രായമുള്ള കുഞ്ഞ് ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മരണം ഇന്നലെ രാത്രി 11 മണിയോടെയാണ് സ്ഥിരീകരിച്ചത്. വീട്ടിലെ കിണറ്റിൽ നിന്നുമാണ് കുഞ്ഞിന് അസുഖം ബാധിച്ചതെന്നാണ് റിപ്പോർട്ട്.
മലപ്പുറം സ്വദേശിയായ 52 വയസുകാരിയാണ് മരിച്ച മധ്യവയസ്ക. ഇവരെ കഴിഞ്ഞ 5 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ ചികിത്സദയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. ഇവരുടെ മൃതദേഹം ഇന്നലെത്തന്നെ സംസ്ക്കരിച്ചിരുന്നു. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് ഇവർക്ക് അസുഖം ബാധിച്ചതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.