)
കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവയ്ക്കണമെന്ന് ആവശ്യം. ജലപീരങ്കിയിൽ ഉപയോഗിക്കുന്ന ജലം രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
ജലപീരങ്കിയിൽ ഉപയോഗിക്കുന്ന ജലത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകി. കൊച്ചി യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് സൽമാൻ ആണ് പരാതി നൽകിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സംസ്ഥാനത്തുടനീളം വിവിധ പ്രശ്നങ്ങളുന്നയിച്ച് പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നുണ്ട്.
സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയോ പ്രതിഷേധ പ്രകടനം അതിരുകടക്കുകയോ ചെയ്യുമ്പോൾ ജലപീരങ്കി പ്രയോഗിക്കുന്നതാണ് പോലീസിന്റെ പ്രധാന പ്രതിരോധമാർഗം. ശക്തമായി വെള്ളം ചീറ്റുമ്പോൾ വെള്ളം മൂക്കിൽ കയറാൻ സാധ്യത കൂടുതലാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.
പോലീസ് ക്യാമ്പുകളിലെ കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നുമാണ് ജലപീരങ്കിയിലേക്ക് സാധാരണ ജലം നിറയ്ക്കുക. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്ന സാഹചര്യത്തിൽ സമരക്കാരെ നേരിടാൻ ഇത്തരത്തിൽ വെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.