)
കൊച്ചി: കറുകുറ്റിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മൂമ്മ കസ്റ്റഡിയിൽ. ആന്റണി, റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയെ ആണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മ റോസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യനില മോശമായത് കൊണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 9 മണിയോടെയാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആന്റണിയും റൂത്തും അമ്മൂമ്മ റോസിയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തിയ ശേഷം റൂത്ത് അടുക്കളയിൽ ജോലിയിലായിരുന്നു. തിരിച്ച് വന്ന് നോക്കുമ്പോളാണ് കുഞ്ഞിനെ കഴുത്തിൽ മുറിവും ചോരയൊലിച്ച നിലയിൽ കണ്ടത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വീട്ടുകാരുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തി.
‘കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു... വീണതോ മറ്റോ ആണെന്നായിരുന്നു വിചാരിച്ചത്. പെട്ടെന്ന് ഞാന്‍ വണ്ടിയെടുത്തു ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്ന് അയൽവാസി പറഞ്ഞു. ഒരു ഒന്‍പതര ആയപ്പോള്‍ കുട്ടി മരിച്ചെന്ന് അവര്‍ വന്ന് പറയുകയായിരുന്നു. എന്തോ കടിച്ചതാണെന്നായിരുന്നു പറഞ്ഞതെന്നും അയൽവാസി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.