തിരുവനന്തപുരം: അങ്കണവാടികളിലെ മെനു പരിഷ്കരിച്ച് സർക്കാർ. ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ആവശ്യവുമായി ശങ്കുവെന്ന കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ മന്ത്രി പാലിച്ചിരിക്കുന്നത്.
പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ പരിഷ്കരിച്ച ‘മാതൃകാ ഭക്ഷണ മെനു’ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. ഭക്ഷണത്തിൽ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി കൊണ്ടും പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയുള്ള മെനുവാണ് ഇനി മുതൽ അങ്കണവാടികളിലുണ്ടാകുക. ആദ്യമായാണ് അങ്കണവാടികളിൽ ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.
Also Read: Kamal Haasan Controversy: കർണാടകയിൽ 'തഗ് ലൈഫ്' ജൂൺ 5ന് എത്തില്ല; 'കമൽഹാസന് ഈഗോ' എന്ന് ഹൈക്കോടതി
വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തിയുള്ള ഭക്ഷണ മെനു പരിഷ്‌ക്കരിച്ചിരിക്കുന്നത്. മെനുവിൽ മുട്ട ബിരിയാണിയും പുലാവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാലും മുട്ടയും 3 ദിവസം വീതമാക്കി. നേരത്തെ ഇത് രണ്ട് ദിവസം വീതമായിരുന്നു നൽകിയിരുന്നത്. പുതിയ മെനു അനുസരിച്ച് ദിവസവും വൈവിധ്യമായ ഭക്ഷണങ്ങളാകും കുട്ടികൾക്ക് നൽകുക. ഇവ തയാറാക്കുന്നതിനുള്ള ചേരുവകൾ തുടങ്ങിയ വിവരങ്ങളും മെനുവിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കായംകുളം പ്രയാര്‍ കിണര്‍മുക്കിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ കുട്ടിയായ ശങ്കുവാണ് ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുട്ടിയുടെ അമ്മയായിരുന്നു വീഡിയോ പകർത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









