അഞ്ജുവിന്‍റെ ഹാള്‍ടിക്കറ്റിലെ വരികള്‍ ഉത്തര കടലാസിലില്ല....

സംഭവത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌ കുമാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

Last Updated : Aug 31, 2020, 10:39 AM IST
  • പോലീസ് നല്‍കിയ ഹോള്‍ടിക്കറ്റിന്റെ കോപ്പി ഉപയോഗിച്ച് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍മാരില്‍ ഒരാളാണ് ഉത്തരകടലാസ് പരിശോധിച്ചത്.
  • കൊച്ചി റീജണല്‍ ഫോറന്‍സിക് ലാബിലെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഹാള്‍ടിക്കറ്റിലെ കയ്യക്ഷര൦ അഞ്ജുവിന്‍റെതാണോ? എന്ന് ഉറപ്പിക്കാന്‍ കഴിയൂ
അഞ്ജുവിന്‍റെ ഹാള്‍ടിക്കറ്റിലെ വരികള്‍ ഉത്തര കടലാസിലില്ല....

കോട്ടയം: മീനച്ചിലാറ്റില്‍ കാണപ്പെട്ട അഞ്ജു പി ഷാജിയുടെ ഹാള്‍ടിക്കറ്റിലെ കുറിപ്പുകള്‍ ഉത്തരകടലാസില്‍ ഇല്ലെന്ന് എംജി സര്‍വകലാശാലയുടെ പരിശോധന റിപ്പോര്‍ട്ട്. ഹാള്‍ ടിക്കറ്റിലെ കുറിപ്പുകള്‍ പാഠഭാഗത്ത് നിന്ന് തന്നെയുള്ളതാണെങ്കിലും അത് അഞ്ജുവിന്‍റെ ഉത്തരകടലാസില്‍ ഇല്ലെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. 

അനുവിന്‍റെ ആത്മഹത്യ; ജീവനൊടുക്കിയത് ഖേദകരം, റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ല -PSC

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടസംഭവത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌ കുമാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ര്‍ന്നാണ്‌ കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്‍റണീസ് കോളേജ് വിദ്യാര്‍ത്ഥിനിയായ അഞ്ജു പി ഷാജി ആത്മഹത്യ ചെയ്തത്. 

വെഞ്ഞാറമൂട്ടില്‍ രണ്ട് DYFI പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തി, ഒരാള്‍ക്ക് പരിക്ക്

ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജിലാണ് അഞ്ജു ബികോം ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതിയത്. ഹാള്‍ടിക്കറ്റിന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന വിവരങ്ങള്‍ അഞ്ജുവിന്‍റെ ഉത്തരകടലാസില്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ സിഇ ശ്രീജിത്തിനു പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. 

നൂറ് ദിവസം നൂറ് പദ്ധതികള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി;മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശദമായി അറിയാം!!

പോലീസ് നല്‍കിയ ഹോള്‍ടിക്കറ്റിന്റെ കോപ്പി ഉപയോഗിച്ച് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍മാരില്‍ ഒരാളാണ് ഉത്തരകടലാസ് പരിശോധിച്ചത്. കൊച്ചി റീജണല്‍ ഫോറന്‍സിക് ലാബിലെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഹാള്‍ടിക്കറ്റിലെ കയ്യക്ഷര൦ അഞ്ജുവിന്‍റെതാണോ? എന്ന് ഉറപ്പിക്കാന്‍ കഴിയൂ.

Trending News