)
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ്.
ഇതോടെ ഒരു മാസത്തിനിടെ അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംഭവിക്കുന്ന നാലാമത്തെ മരണമാണിത്. താമരശ്ശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി ആഗസ്റ്റ് 31 ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മലപ്പുറം സ്വദേശിയായ യുവതി എന്നിവര്‍ക്ക് പിന്നാലെയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ മരണം. രതീഷിന്റെ മരണം സംഭവിച്ചത് ഇന്ന് രാവിലെയാണ്.
കഴിഞ്ഞ കുറേ നാളുകളായി രതീഷ് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ശ്രവ പരിശോധന നടത്തിയതോടെയാണ് അമീബിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തീവ്രപരിചരണത്തിലായിരുന്ന ഇയാളെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിനിടയിൽ പതിനൊന്ന് പേര് കൂടി അസുഖബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതില്‍ കാസര്‍ഗോഡ് സ്വദേശിയായ യുവാവിന്റെ അവസ്ഥയും ഗുരുതരമാണ്. ഇടവിട്ട് തുടര്‍ച്ചയായി അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പുറമേ ഇതിന്റെ ഉറവിടം വ്യക്തമാകാത്ത സാഹചര്യമാണ്. ഇതേ തുടര്‍ന്ന് ആശങ്ക ഉയരുന്ന സാഹചര്യമുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമാണെങ്കിലും മരണ സംഖ്യകള്‍ വര്‍ധിക്കുകയാണ്. നിലവിൽ മുന്നറിയിപ്പുകളും ജാഗ്രതാനിര്‍ദേശങ്ങളെല്ലാം തുടരുന്നതിനിടയിലാണ് അടുത്ത മരണം റിപ്പോർട്ട് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.