Five Year LLB | പഞ്ചവത്സര ബി കോം. എൽ. എൽ. ബി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പഞ്ചവത്സര ബി കോം. എൽ. എൽ. ബി കോഴ്സിലേക്കാണ് അപേക്ഷ

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 08:39 PM IST
  • സ്റ്റേറ്റ് മെറിറ്റിലും എസ് സി വിഭാഗത്തിലും ഒഴിവുള്ള ഓരോ സീറ്റിലേക്ക് പ്രവേശനം
  • യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതാണ്
  • പ്രവേശന കമ്മീഷ്ണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
Five Year LLB | പഞ്ചവത്സര ബി കോം. എൽ. എൽ. ബി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ലോ അക്കാദമിയിൽ പഞ്ചവത്സര ബി കോം. എൽ. എൽ. ബി കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു.സ്റ്റേറ്റ് മെറിറ്റിലും എസ് സി വിഭാഗത്തിലും ഒഴിവുള്ള ഓരോ സീറ്റിലേക്കുമാണ് പ്രവേശനം. പ്രവേശന കമ്മീഷ്ണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ALSO READ: Kerala Rain Alert| ചക്രവാത ചുഴി ; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരാൻ സാധ്യത

 
 

 2021 നവംബർ 30ന് ഉച്ചയ്ക്ക് 2 മണി വരെ പ്രവേശന കമ്മീഷ്ണറുടെ ഡേറ്റാ ഷീറ്റും ആവശ്യമായ മറ്റു രേഖകൾ സഹിതം അപേക്ഷകൾ പ്രിൻസിപ്പാൾ മുൻപാകെ സമർപ്പിക്കാവുന്നതാണ്. അന്നേ ദിവസം 2 മണിക്ക് ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശന കമ്മീഷ്ണറുടെ നിർദ്ദേശങ്ങൾ പാലിച്ച് യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശനം  നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കേരള ലോ അക്കാദമി ലോ കോളേജ്, പേരൂർക്കട, തിരുവനന്തപുരം -695005

Trending News