)
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട്. അറിഞ്ഞാല്‍ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തന്ത്രി പറഞ്ഞു. ആറന്മുള പാർത്ഥസാരത്ഥി ക്ഷേത്രത്തിലെ വളളസദ്യയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേവന് നേദിക്കും മുൻപ് മന്ത്രിമാർക്ക് സദ്യ നൽകിയത് ആചാര ലംഘനമാണ് എന്ന് കാട്ടി ക്ഷേത്രം തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് കത്ത് നൽകിയിരുന്നു.
ഇതിനായുള്ള പരിഹാര ക്രിയയും അദ്ദേഹം നിർദ്ദേശിച്ചതോടെയാണ് സംഭവം വിവാദം ആയത്. ഔദ്യോഗികമായിട്ട് ആദ്യമൊരു കത്ത് തന്നു. അതില്‍ സമയത്തെ കുറിച്ച് വ്യക്തതയില്ലായിരുന്നു. ആദ്യം തന്ന കത്തിന് തിരിച്ച് മറുപടി കൊടുത്തപ്പോള്‍ ഓരോ വിഷയങ്ങളും ചൂണ്ടിക്കാട്ടി അത് എപ്പോഴൊക്കെ നടന്നു എന്നതിന് മറുപടി കിട്ടിയപ്പോള്‍ ആണ് പരിഹാര ക്രിയ നിശ്ചയിച്ച് നൽകിയത് എന്ന് തന്ത്രി പറഞ്ഞു.
ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കിയിരുന്നു. പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനും ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയെന്നായിരുന്നു ആരോപണം. അഷ്ടമി രോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
ഇത് രഹസ്യമായി അല്ലാതെ പരസ്യമായി ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വിവാദത്തില്‍ വിശദീകരണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഭഗവാന് നേദിക്കുന്നതിന് മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി എന്നത് തെറ്റായ പ്രചാരണം എന്നാണ് വ്യക്തമാക്കിയത്. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.