)
ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. മധ്യതിരുവിതാംകൂരിലെ രുചിപ്പെരുമയുടെ ആഘോഷത്തിനാണ് തുടക്കമായത്. ആഗ്രഹ സഫലീകരണത്തിനു വേണ്ടി അന്നദാനപ്രഭുവായ പാത്ഥസാരഥിയ്ക്കുള്ള വഴിപാടെന്ന വിശ്വാസമാണ് ആറന്മുള സദ്യ. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമാമാങ്കമായ ആറന്മുള വള്ളസദ്യയുണ്ണാൻ നിരവധി പേരാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തുന്നത്.
വിഭവങ്ങളിലെ സമ്പന്നതകൊണ്ടും ആചാരപ്പെരുമയാലും പ്രശസ്തമായ ഈ പാരമ്പര്യത്തിന് പിന്നിൽ ഒരു ഐതിഹ്യം കൂടിയുണ്ട്. ഒരിക്കല്‍ മഹാവിഷ്ണു ആറ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ നാരായണപുരത്ത് നിന്നും പമ്പയിലൂടെ യാത്ര തിരിച്ചു. ഒടുവിൽ ഭഗവാൻ വിഷ്ണു എത്തിച്ചേര്‍ന്ന സ്ഥലം ആറന്മുള ആകുകയായിരുന്നു.
ഇതാണ് ഇതിന് പിന്നിലെ ഐതിഹ്യം. ആചാരങ്ങളുടെ അകമ്പടിയോടെയാണ് ആറന്മുളസദ്യയുടെ വഴിപാട് ആരംഭിക്കുക. അതിനായി പള്ളിയോട കരയില്‍ നിന്ന് അനുവാദം വാങ്ങും, ശേഷം സദ്യക്ക് വേണ്ട ഒരുക്കങ്ങൾ ആരംഭിക്കും. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്നാണ് സങ്കല്പം.
പുരോഹിതരില്ലാത്ത വഴിപാട് എന്നതും ആറന്മുള വള്ള സദ്യയുടെ പ്രത്യേകതയാണ്. വഞ്ചിപ്പാട്ട് പാടി പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ ക്ഷേത്ര കടവിൽ എത്തും. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വഴിപാടുകാര്‍ ആചാര പ്രകാരം സ്വീകരിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലെത്തി ചടങ്ങുകൾ നടത്തും.
തുടർന്ന് വഞ്ചിപ്പാട്ട് പാടി വള്ളസദ്യ ആരംഭിക്കും. പാട്ട് പാടി വിഭവങ്ങൾ ചോദിക്കുമ്പോൾ വഴിപാടുകാരൻ വിഭവങ്ങൾ എത്തിച്ചു നൽകുന്നതും ആചാരത്തിൻ്റെ ഭാഗമാണ്. ഈ വർഷത്തെ ആറന്മുള വള്ള സദ്യ ക്ഷേത്ര ആനക്കൊട്ടിലില്‍ ഭദ്രദീപം കൊളുത്തി മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ്, പ്രമോദ് നാരായണന് എം എല്‍ എ തുടങ്ങിയവര്‍ ഇലയില്‍ വിഭവങ്ങള്‍ വിളമ്പി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.