Armed Gang In Sabarimala Forest: ശബരിമല വന മേഖലയിൽ ആയുധധാരികളായ സംഘത്തിൻറെ സാന്നിധ്യം; വനാതിർത്തികളിലെ വീടുകളിൽ തുടർച്ചയായി മോഷണം

Sabarimala Forest: ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കവർച്ച ചെയ്യപ്പെടുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. മോഷണത്തിന് പിന്നിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വന്യമൃഗ വേട്ടക്കാരാണെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Jun 4, 2025, 05:00 PM IST
  • ശബരിമല വനമേഖല കേരളത്തിലെ തന്ത്രപ്രധാനമായ ഭൂപ്രദേശമാണ്
  • ഇത് പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ്
Armed Gang In Sabarimala Forest: ശബരിമല വന മേഖലയിൽ ആയുധധാരികളായ സംഘത്തിൻറെ സാന്നിധ്യം;  വനാതിർത്തികളിലെ വീടുകളിൽ തുടർച്ചയായി മോഷണം

ശബരിമല: ശബരിമല വന മേഖലയിൽ ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിധ്യമെന്ന് സംശയം. വനാതിർത്തികളിലെ വീടുകളിൽ മോഷണം പതിവാകുന്നു. ഗൂഡ്രിക്കൽ, വടശ്ശേരിക്കര വനാതിർത്തികളിലെ വീടുകളിലാണ് മോഷണം വ്യാപകമാകുന്നത്. ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണ് കവർച്ച ചെയ്യപ്പെടുന്നത്. പിന്നിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വന്യമൃഗ വേട്ടക്കാരെന്ന് സൂചന.

Add Zee News as a Preferred Source

പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ശബരിമല വനമേഖല കേരളത്തിലെ തന്ത്രപ്രധാനമായ ഭൂപ്രദേശമാണ്. ഈ വന മേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ്  ഒരു വർഷത്തോളമായി മോഷണം നടക്കുന്നത്. കൊച്ചു കോയിക്കൽ , ഗുരുനാഥൻ മണ്ണ് , ആങ്ങാമുഴി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ALSO READ: കുസാറ്റ് പരീക്ഷാഫലം പുറത്തുവിട്ടു; പരീക്ഷാഫലം പരിശോധിക്കേണ്ട വിധം വിശദമായി അറിയാം

ഭക്ഷ്യ വസ്തുക്കളും വീട്ടിലെ ആയുധങ്ങളുമാണ് പ്രധാനമായും കവർച്ച ചെയ്യപ്പെടുന്നത്. പകൽ സമയത്താണ് മോഷണം. ഗുരുനാഥൻ മണ്ണ് സ്വദേശി ബാബുരാജിന്റെ വീട്ടിൽ ഒരാഴ്ച മുൻപാണ് മോഷണം നടന്നത്. ആയുധധാരികളായ അജ്ഞാത സംഘത്തെ ഭയന്നാണ് ഈ നാട്ടുകാരുടെ ജീവിതം. കാടിനുള്ളിലെ അജ്ഞാത സംഘം നടത്തുന്ന മോഷണം സംബന്ധിച്ച് പോലീസിലും വനംവകുപ്പിലും വിവരമറിയിച്ചിരുന്നുവെന്ന് സീതത്തോട് പഞ്ചായത്തംഗം പറയുന്നു.

പോലീസിലും വനംവകുപ്പിലും വിവരമറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് സീതത്തോട് പഞ്ചായത്തംഗം പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് അച്ചൻകോവിൽ വഴി വനമേഖലയിലേക്ക് കടന്നു കയറിയ വന്യമൃഗ വേട്ടക്കാരാണിവരെന്നും വനം വകുപ്പിന് സംശയമുണ്ട്. പോലീസും വനം വകുപ്പും ചേർന്ന് കാടിനുള്ളിൽ തിരച്ചിൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News