Aroor Thuravoor Flyover Accident: അരൂർ ​ഗർഡർ അപകടത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്; കമ്പനി ജീവനക്കാർ പ്രതികൾ, ജാമ്യമില്ലാ വകുപ്പ്

Flyover Accident Case: നിർമാണ കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  

Written by - Roniya Baby | Last Updated : Nov 13, 2025, 06:44 PM IST
  • നിർമാണത്തിലെ വീഴ്ച വ്യക്തമാക്കിയാണ് കേസെടുത്തിരിക്കുന്നത്
  • കരാർ കമ്പനിക്ക് ​ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്
Aroor Thuravoor Flyover Accident: അരൂർ ​ഗർഡർ അപകടത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്; കമ്പനി ജീവനക്കാർ പ്രതികൾ, ജാമ്യമില്ലാ വകുപ്പ്

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനിടെ ​ഗർഡർ വീണ് പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ച സംഭവത്തിൽ പോലീസ് നരഹത്യക്ക് കേസെടുത്തു. പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡർ വീണാണ് ഡ്രൈവർ രാജേഷ് മരിച്ചത്.

Add Zee News as a Preferred Source

സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് നിർമാണ കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയാണ്. നിർമാണത്തിലെ വീഴ്ച വ്യക്തമാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.

എഫ്ഐആറിൽ കരാർ ​കമ്പനിക്ക് ​ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാക്കുന്നു. കരാർ കമ്പനിയുടെ ഭാ​ഗത്ത് നിന്നുണ്ടായ എല്ലാ പാളിച്ചകളും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഏർപ്പെടുത്താതെയാണ് ഇവിടെ ​​ഗർഡർ സ്ഥാപിക്കാൻ ശ്രമിച്ചത്.

ഇതാണ് അപകടത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് അപകടമുണ്ടായത്. റോഡിലൂടെ പോകുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് ​ഗർഡർ പതിക്കുകയായിരുന്നു. ഡ്രൈവർ ഇരിക്കുന്ന കാബിന് മുകളിലേക്കാണ് ​ഗർഡർ പതിച്ചത്.

അപകടത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും പിക്കപ്പ് വാൻ പൂർണമായും തകരുകയും ചെയ്തു. രാജേഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നു. രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News