ബലാല്‍സംഗം: അറസ്റ്റിലായ എസ്ഐയെ സസ്പെന്‍ഡ്‌ ചെയ്തു

അനില്‍ പയ്യോളി സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കെയായിരുന്നു സംഭവം.   

Last Updated : Aug 30, 2019, 08:16 AM IST
ബലാല്‍സംഗം: അറസ്റ്റിലായ എസ്ഐയെ സസ്പെന്‍ഡ്‌ ചെയ്തു

കോഴിക്കോട്: ബലാല്‍സംഗകേസില്‍ അറസ്റ്റിലായ എസ്ഐയെ സസ്പെന്‍ഡ്‌ ചെയ്തു. 

വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്‌ഐ ആയ ജി.എസ്. അനിലിനെ കണ്ണൂര്‍ റേഞ്ച് ഡിഐജി സസ്‌പെന്‍ഡ് ചെയ്തു.

അനില്‍ പയ്യോളി സ്റ്റേഷനില്‍ എസ്‌ഐ ആയിരിക്കെയായിരുന്നു സംഭവം. ആ സമയം പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയും ശേഷം ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

ഇതിനെതുടര്‍ന്ന്‍ രണ്ടുവട്ടം ഗര്‍ഭിണിയായ യുവതി ഇയാളുടെ നിര്‍ബന്ധപ്രകാരം ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. തന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ എസ്‌ഐ അനില്‍ ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയെ പീഡിപ്പിക്കുന്നത് തുടരുകയും ചെയ്തു.

യുവതി എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മജിസ്‌ട്രേട്ടിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.

മാത്രമല്ല പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി യുവതിയെ ഭീഷണിപ്പെടുത്തിയ എസ്ഐ അനിലിന്‍റെ ഭാര്യ ഷാഹി, മകള്‍ അമ്മു, മരുമകന്‍ അനീഷ് എന്നിവര്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Trending News